ആപ്പ്ജില്ല

Karnataka Congress: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിൽ ചേർന്നെന്ന് സൂചന

യെദ്യൂരപ്പ സർക്കാരിന്‍റെ ഭാവി സുപ്രീംകോടതിയുടെ കൈകളിലിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപി പക്ഷം ചേർന്നതായി സൂചന.

Samayam Malayalam 18 May 2018, 11:25 am
ബെംഗലൂരു: യെദ്യൂരപ്പ സർക്കാരിന്‍റെ ഭാവി സുപ്രീംകോടതിയുടെ കൈകളിലിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപി പക്ഷം ചേർന്നതായി സൂചന. ബെംഗലൂരുവിൽ നിന്ന് പുറപ്പെട്ട ബസിൽ ഇവരില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
Samayam Malayalam മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിൽ ചേർന്നെന്ന് സൂചന
മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിൽ ചേർന്നെന്ന് സൂചന


അതേസമയം ജെഡിഎസ് എംഎൽഎമാരുമായി പുറപ്പെട്ട ബസ് ഹൈദരബാദിൽ എത്തിയതായാണ് വിവരം. ഇവർ ആന്ധ്രയിലെ കുർണൂലിൽ എത്തിയതായി കേരള മന്ത്രി മാത്യു ടി. തോമസ് സ്ഥിരീകരിച്ചു. കോൺഗ്രസ് എംഎൽഎമാരുമായുള്ള ബസും കുർണൂൽ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന വിവരങ്ങളും ലഭിച്ചു.

എംഎൽഎ ആനന്ദ് സിങിനെ കഴിഞ്ഞ മൂന്നുദിവസമായി കോൺഗ്രസിൽ കണ്ടെത്താനായില്ല. ഇദ്ദേഹം ബിജെപിയിൽ ചേർന്നെന്നാണ് സംശയം. 104 സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷമായ 113 ലെത്താൻ യെദ്യൂരപ്പയ്ക്ക് സാധിച്ചിട്ടില്ല. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്