ആപ്പ്ജില്ല

ഉന്നാവിൽ ദളിത് പെൺകുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി; രണ്ട് പേർ മരിച്ചു

ഉന്നാവിൽ ദളിത് പെൺകുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി; രണ്ട് പേർ മരിച്ചു പതിമൂന്നും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്

Samayam Malayalam 18 Feb 2021, 7:26 am

ഹൈലൈറ്റ്:

  • സംഭവം യുപിയിൽ ഉന്നാവയിലെ അസോഹയിൽ.
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ആശുപത്രിയിൽ നിന്നുള്ള ചിത്രം. Photo: ANI
ആശുപത്രിയിൽ നിന്നുള്ള ചിത്രം. Photo: ANI
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
Also Read: സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധിയോട് പരാതി പറഞ്ഞ് സ്ത്രീ, സര്‍ക്കാരിനെ പ്രശംസിക്കുന്നുവെന്നാക്കി പരിഭാഷ ചെയ്ത് പുതുച്ചേരി മുഖ്യമന്ത്രി

ഉന്നാവയിലെ അസോഹ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവർ പശുവിന് പുല്ല് പറിക്കാൻ പോയതാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


പെൺകുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പാടത്ത് നിന്നും കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഇവരുടെ കെെയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കെട്ടിയിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലക്‌നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്