ആപ്പ്ജില്ല

കശ്‍മീരില്‍ കല്ലേറുകാരെ ഒരുമിപ്പിക്കുന്നത് 300 വാട്‍സ് ആപ്പ് ഗ്രൂപ്പുകള്‍

ഇന്‍റര്‍നെറ്റ് വിച്ഛേദിക്കുന്നത് ഫലപ്രദം

PTI 24 Apr 2017, 9:21 am
ശ്രീനഗര്‍: ജമ്മു കശ്‍മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയാല്‍ പ്രക്ഷോഭകരെ സംഘടിപ്പിക്കുന്നത് 300 വാ‍ട്‍സ് ആപ്പ് കൂട്ടായ്‍മകളാണെന്ന് പോലീസ്. സൈന്യം കശ്‍മീരില്‍ ഭീകരര്‍ക്കെതിരായ നടപടി കൈക്കൊള്ളുന്നത് തടയുന്നതിനായാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് കല്ലെറിയുന്നത്. ഇവരെ ഒരുമിപ്പിക്കുന്ന വാ‍ട്‍സ് ആപ്പ് കൂട്ടായ്‍മകളില്‍ 90 ശതമാനവും അടച്ചുപൂട്ടിയതായി പോലീസ് പറഞ്ഞു.
Samayam Malayalam 300 whatsapp groups were used to mobilise stone pelters in kashmir
കശ്‍മീരില്‍ കല്ലേറുകാരെ ഒരുമിപ്പിക്കുന്നത് 300 വാട്‍സ് ആപ്പ് ഗ്രൂപ്പുകള്‍


ഓരോ കൂട്ടായ്‍മയിലും 250 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ കൂട്ടായ്‍മകളെ കണ്ടെത്തി അവയുടെ ഗ്രൂപ്പ് അഡ്‍മിന്‍മാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കിയതോടെ ഇവരില്‍നിന്ന് നല്ല പ്രതികരണമാണ് പോലീസിന് ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്‍ചകൊണ്ടാണ് ഇവയില്‍ 90 ശതമാനത്തോളം ഗ്രൂപ്പുകളും അടച്ചുപൂട്ടിയത്.

സംഘര്‍ഷം ഉടലെടുക്കുന്ന സമയങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്‍ച ബുദ്‍ഗാമില്‍ സൈനിക നടപടിയോട് പ്രതിഷേധിക്കാന്‍ ഏതാനും യുവാക്കള്‍ മാത്രമാണുണ്ടായിരുന്നത്.

300 WhatsApp groups were used to mobilise stone-pelters in Kashmir

Nearly 300 WhatsApp groups were being used to mobilise stone-pelters in Kashmir to disrupt security forces' operations at encounter sites, of which 90 per cent have been shut down, a police official said on Sunday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്