ആപ്പ്ജില്ല

35 അടി നീളം; മന്ദർമണി കടൽതീരത്ത് അടിഞ്ഞത് ഭീമന്‍ തിമിംഗലം

തിമിംഗലത്തിന്‍റെ വാലിൽ പരിക്കുകള്‍ ഉണ്ട്. രക്തം വാര്‍ന്നാണ് തിമിംഗലം ചത്തതെന്നാണ് പ്രാഥമിക നിഗമനം.

Samayam Malayalam 29 Jun 2020, 4:19 pm
കൊൽക്കത്തയിൽ നിന്ന് 150 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ മന്ദർമണിയിലെ കടൽത്തീരത്താണ് 35 അടി നീളമുള്ള തിമിംഗലത്തെ കണ്ടെത്തിയത്. ചത്ത നിലയിലാണ് തിമിംഗലത്തെ കണ്ടെത്തിയത്.
Samayam Malayalam തിമിംഗലം

പ്രദേശത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്ന് നാട്ടുകാർ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നു.



Also Read: സൂര്യഗ്രഹണ പ്രാർത്ഥനയിൽ പങ്കെടുത്ത ഹരിയാന BJP എംഎൽഎയ്ക്ക് കൊവിഡ്

ഇത്രയും വലിയ തിമിംഗലത്തെ കണ്ടിട്ടില്ലാത്തത് കൊണ്ട് കടൽത്തീരത്ത് നാട്ടുകാരുടെ വലിയ തിരക്ക് ആണ്. തിമിംഗലത്തിന്‍റെ വാലിൽ പരിക്കുകള്‍ ഉണ്ട്. രക്തം വാര്‍ന്നാണ് തിമിംഗലം ചത്തതെന്നാണ് പ്രാഥമിക നിഗമനം. തിമിംഗലത്തിന്‍റെ വാവില്‍ കൂടാതെ ശരീരത്തിലും മുറിവുകള്‍ ഉണ്ട്. മരണ കാരണം വ്യക്തമല്ല.

ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശേധന നടത്തി. വനം, വന്യജീവി, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശേധന നടത്തി. പശ്ചിമ ബംഗാളിലെ പ്രധാന വിനേദസഞ്ചാര കേന്ദ്രമാണ് മന്ദർമണി കടല്‍തീരം . കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ഇപ്പോള്‍ ഇവിടെ അടച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്