ആപ്പ്ജില്ല

യുപിയില്‍ എെഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റിനും സ്ഥലംമാറ്റം

Samayam Malayalam 17 Mar 2018, 3:32 pm
ലഖ്നൗ: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 16 ജില്ലാ മജിസ്ട്രേറ്റുമാരുള്‍പ്പടെ 37 ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റിയത്.തിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലേതുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം.
Samayam Malayalam 37 bureaucrats transferred in up gorakhpur district magistrate promoted
യുപിയില്‍ എെഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റിനും സ്ഥലംമാറ്റം


വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് വിവാദത്തിലായ ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേലയ്ക്ക് സ്ഥാനക്കയറ്റത്തോടെയുളള സ്ഥലം മാറ്റമാണ് നല്‍കിയത്.കഴിഞ്ഞ ദിവസം രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ ​ സമാജ് വാദി പാര്‍ട്ടി പരാജയപ്പെടുത്തയിരുന്നു.

സംസ്ഥാനത്ത് വളരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തി വിവാദത്തിലായ ബറേയ്ലി ജില്ലാ മജിസ്ട്രേറ്റ് രാഘവേന്ദ്ര സിങ്ങിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.








37 Bureaucrats Transferred In UP, Gorakhpur District Magistrate Promoted

The Uttar Pradesh government has transferred 37 IAS officials, including 16 District Magistrates, an official said

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്