ആപ്പ്ജില്ല

യാത്രക്കാരിക്ക് കൊവിഡ് 19; ബസിലുണ്ടായിരുന്ന 37 പേർ നിരീക്ഷണത്തിൽ

മധ്യപ്രദേശിൽ ബസിൽ യാത്ര ചെയ്ത സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 37 പേർ നിരീക്ഷണത്തിൽ

Samayam Malayalam 18 May 2020, 1:52 pm
ഭോപ്പാൽ: മധ്യപ്രദേശിലെ ദമോഹിൽ ബസിൽ യാത്ര ചെയ്തിരുന്ന ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 37 പേർ നിരീക്ഷണത്തിൽ. ഞായറാഴ്ച ഭോപ്പാലിൽ നിന്ന് സ്വന്തം നാട്ടിലേക്ക് ബസിൽ യാത്ര ചെയ്ത യാത്രക്കാരിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 270 കിലോമീറ്റർ ദൂരം ഇവർക്കൊപ്പം സഞ്ചരിച്ചവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
Samayam Malayalam ബസിലുണ്ടായിരുന്ന യാത്രക്കാരിക്ക് കൊവിഡ് 19
ബസിലുണ്ടായിരുന്ന യാത്രക്കാരിക്ക് കൊവിഡ് 19


രോഗലക്ഷണങ്ങളോടെയാണ് ഇവർ ബസിൽ യാത്ര ചെയ്തത്. ടെസ്റ്റ് റിപ്പോർട്ട് വരുന്നതിന് മുമ്പ് ഇവരെ യാത്ര ചെയ്യാൻ അനുവദിക്കരുതായിരുന്നുവെന്ന് ദമോഹ് ചീഫ് മെഡിക്കൽ ആൻറ് ഹെൽത്ത് ഓഫീസർ തുൾസ താക്കൂർ പറഞ്ഞു. ഭോപ്പാലിൽ നിന്ന് തൊഴിലാളികളെ വീട്ടിലെത്തിക്കാൻ വേണ്ടിയാണ് തദ്ദേശവകുപ്പ് അധികൃതർ ബസ് അനുവദിച്ചത്. രേവ, സത്ന എന്നിവിടങ്ങളിലേക്ക് പോവുന്നവരാണ് ഇതിലുണ്ടായിരുന്നത്.

Also Read:ഇങ്ങനെയും ഉണ്ടോ നായപ്രേമം; കല്യാണത്തിന് നായ്ക്കുട്ടിക്ക് മുത്തം കൊടുത്തിറങ്ങിയ അവളുടെ കഥ ഇതാണ്!!

ഭോപ്പാലിൽ നിന്ന് ബസിൽ യാത്രക്കാരെ പരിശോധനകൾ നടത്തിയതിന് ശേഷമാണ് കയറ്റിയിരുന്നത്. ഈ സ്ത്രീക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടായതിനാൽ സാംപിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നിട്ടും ഇവരെ ബസിൽ യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കുകയായിരുന്നു. പിന്നീട് പരിശോധന ഫലം വന്നപ്പോഴാണ് ചെക് പോസ്റ്റിൽ ബസ് നിർത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റ് യാത്രക്കാരോടെല്ലാം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്