ആപ്പ്ജില്ല

സമരത്തിൽ പങ്കെടുത്ത് മടങ്ങിയ നാല് കർഷകർ അപകടങ്ങളിൽ മരിച്ചു; ഹൃദയാഘതം മൂലം മറ്റൊരു മരണം

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് നാല് കർഷകർ വ്യത്യസ്‌ത അപകടങ്ങളിൽ മരിച്ചത്. ഒരു കർഷകൻ ഹൃദയാഘാതം മൂലം ഡൽഹിയിൽ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു

Samayam Malayalam 15 Dec 2020, 10:42 pm
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക ബില്ലിനെതിരായ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ നാല് കർഷകർ വ്യത്യസ്‌ത അപകടങ്ങളിൽ മരിച്ചു. ഡൽഹി അതിർത്തിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചപ്പോൾ മൊഹാലിയിലെ ഭഗോമജ്രയിൽ നടന്ന മറ്റൊരു അപടത്തിൽ ഒരാൾ മരിച്ചു. ഒരു കർഷകൻ ഹൃദയാഘാതം മൂലം ഡൽഹിയിൽ മരിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: 100 മില്യൺ ഡോളറിൻ്റെ കേസ്; മോദിയും അമിത് ഷായും 'രക്ഷപ്പെട്ടു', കോടതി കേസ് തള്ളി

ഹരിയാനയിലെ ഹർണാൻ ജില്ലയിൽ ചൊവ്വാഴ്‌ചയുണ്ടായ അപകടത്തിൽ പട്യാലയിലെ സഫേറി സ്വദേശികളായ ലഭ് സിങ്(24), ഗുർപ്രീത്(50) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ട്രാക്‌ടർ തരോരി മേൽപ്പാലത്തിൽ വെച്ച് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു കർഷകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭഗോമജ്രയിൽ നടന്ന അപകടത്തിൽ മൊഹാലി സ്വദേശികളായ സഖ്‌ദേവ് സിങ്, ഫത്തേഗഢ് സാഹിബ് സ്വദേശിയായ ദീപ് സിങ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂടിയിടിക്കുകയായിരുന്നു.

Also Read: രാജ്യത്ത് പുതിയ ഒരു വാക്‌സിൻ കൂടി; അറിയാം പ്രത്യേകതകൾ, പരീക്ഷണാനുമതി നൽകി കേന്ദ്രം

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ മോഗ സ്വദേശിയായ മഖന്‍ ഖാന്‍ ആണ് ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. കർഷകരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ ആശുപത്രി ചികിത്സകൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്