ആപ്പ്ജില്ല

മതില്‍ പണിതു, പിന്നാലെ തിരക്കിട്ട് ചേരി ഒഴിപ്പിക്കലും; ഗുജറാത്തില്‍ അരങ്ങേറുന്നത് കണ്ണില്ലാ ക്രൂരത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ വ്യാപകമായി ചേരികള്‍ ഒഴിക്കുന്നു. അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെയാണ് ചേരിപ്രദേശങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കം. ഏഴു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കികഴിഞ്ഞു. എന്നാല്‍, അധികൃതരുടെ ഈ നടപടിയില്‍ ഇതിനോടകം തന്നെ ആളുകള്‍ ദുരിതത്തിലായിരിക്കുകയാണ്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.

Samayam Malayalam 18 Feb 2020, 3:37 pm

Samayam Malayalam 45 slum homes get eviction notice from officials ahead of donald trumps visit to india
മതില്‍ പണിതു, പിന്നാലെ തിരക്കിട്ട് ചേരി ഒഴിപ്പിക്കലും; ഗുജറാത്തില്‍ അരങ്ങേറുന്നത് കണ്ണില്ലാ ക്രൂരത

​ചേരിയില്‍ നിന്ന് ഒഴിപ്പിക്കുന്നത് 45 കുടുംബങ്ങളെ

അഹമ്മദാബാദിലെ ചേരിയില്‍ നിന്ന് 45 കുടംബങ്ങള്‍ക്കാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം ചേരി പ്രദേശങ്ങളുള്ള സ്ഥലമാണ് ഗുജറാത്ത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഫെബ്രുവരി 11 നാണ് നോട്ടീസ് അയച്ചത്. ചേരി നിവാസികളോട് ഏഴു ദിവസത്തിനുള്ളില്‍ പോകാന്‍ പറഞ്ഞെങ്കിലും തിങ്കളാഴ്ച മാത്രമാണ് അവ വിതരണം ചെയ്തത്. ഒഴിയേണ്ട അവസാന ദിവസം ചൊവ്വാഴ്ചയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്