ആപ്പ്ജില്ല

പൊതുവേദിയില്‍ പാടരുത്; യുവ ഗായികയ്ക്ക് 46 പേരുടെ ഫത്‍വ

പൊതുവേദിയില്‍ പാടുന്നത് മതത്തിനും ശരിയത്ത് നിയമത്തിനും എതിരാണെന്ന്...

TNN 15 Mar 2017, 9:34 am
ഗുവഹത്തി: റിയാലിറ്റി ഷോയിലൂടെ പ്രശസ്‍തയായ അസമീസ് ഗായിക നഹിദ് അഫ്രിന് പാട്ടുപാടുന്നതിന് മതവിലക്ക്.
Samayam Malayalam 46 assam mullahs issue fatwa against singer nahid afrin
പൊതുവേദിയില്‍ പാടരുത്; യുവ ഗായികയ്ക്ക് 46 പേരുടെ ഫത്‍വ


പൊതുവേദിയില്‍ നഹിദ് പാടുന്നത് മതത്തിന് എതിരാണെന്നും ശരിയത്ത് നിയമത്തിന്‍റെ ലംഘനമാണെന്നും കാണിച്ച് 46 മുസ്ലീം മത പുരോഹിതരാണ് അഫ്രിന് വിലക്ക് (ഫത്‍വ) ഏര്‍പ്പെടുത്തിയത്. അസമീസ് ഭാഷയില്‍ എഴുതിയ ലീഫ്‍ലെറ്റുകള്‍ വ്യാപകമായി വിതരണം ചെയ്യുകയായിരുന്നു.

മാര്‍ച്ച് 25ന് അസമിലെ ഒരു പൊതുപരിപാടിയില്‍ നഹിദ് പാടാന്‍ തയാറെടുക്കുകയാണ്. 16 വയസുമാത്രം പ്രായമുള്ള നഹിദ്, 2015ല്‍ ഒരു ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

ഭീകരവാദം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന പാട്ടുകള്‍ നഹിദ് ഈയടുത്ത് അവതരിപ്പിച്ചിരുന്നു. ഇതാണോ നഹിദിന് എതിരെയുള്ള മതവിലക്കിന് കാരണമെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

46 Assam mullahs issue fatwa against singer Nahid Afrin

Forty-six Muslim clerics in Assam have issued a fatwa against up-and-coming singer Nahid Afrin, who was the first runner-up in the 2015 season of a musical reality TV show, asking her to stop performing in public.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്