മഹാരാഷ്ട്രയിൽ ബോട്ട് മുങ്ങി അഞ്ച് കുട്ടികൾ മരിച്ചു
കാണാതായവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു
TNN 13 Jan 2018, 1:58 pm
മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു കഹൽത്തീരത്ത് നാല്പത് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങിയതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 32 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ധഹാനു കടൽത്തീരത്തുനിന്ന് രണ്ടു നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.