ആപ്പ്ജില്ല

5 വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു

ചോരയൊലിപ്പിച്ചു കിടന്ന കുഞ്ഞിനെ കണ്ടെത്തിയത് പോലീസ്

PTI 3 Jun 2017, 5:25 pm
ബെംഗലുരു: അഞ്ചു വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു. ബെംഗലുരുവിലെ കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നൈറ്റ് പട്രോളിങ്ങിനിടെ ശനിയാഴ്‍ച വെളുപ്പിന് പോലീസുകാരാണ് ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
Samayam Malayalam 5 year old girl sexually assaulted dumped on roadside in bengaluru
5 വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു


കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്‍തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്‍റെ യോനിയിലും ഗുഹ്യഭാഗത്തും മുറിവുണ്ട്. മോതിര വിരല്‍ ഒ‍‍ടിഞ്ഞ നിലയിലാണ്. തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ മഞ്ജുനാഥ് പറഞ്ഞു.

കുഞ്ഞിന്‍റെ ആരോഗ്യനില ഭദ്രമാണെന്നും അപകടനില തരണം ചെയ്‍തതായും ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ പീഡിയാട്രിക് ഐസിയുവിലാണ് കുഞ്ഞ്. പോസ്കോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനല്‍ കമ്മീഷണര്‍ ഹേമന്ദ് നിംബല്‍കര്‍ പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് ഹിലോരിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

5-year-old girl ‘sexually assaulted’, dumped on roadside in Bengaluru

A five-year old girl was allegedly sexually assaulted and dumped in a semi-conscious state on a roadside in Bengaluru in the early hours of Saturday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്