ആപ്പ്ജില്ല

5 വയസുകാരിയെ മദ്രസ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു

ആഴ്ച്ചയില്‍ ഒന്നിലധികം തവണ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന്...

TNN 18 Nov 2017, 3:27 pm
താനെ: അഞ്ച് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മദ്രസ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പരാതിയില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‍തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam 5 year old raped in thane by madrasa teacher
5 വയസുകാരിയെ മദ്രസ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു


ബിഹാറില്‍ നിന്നുള്ള 35 വയസുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച്ചയില്‍ ഒന്നിലധികം തവണ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‍തെന്നാണ് പോലീസ് പറയുന്നത്. അറബി അധ്യാപകനായ ഇയാള്‍ രണ്ടാഴ്‍ച്ച മുന്‍പുമാത്രമാണ് ഇവിടെ അധ്യാപകനായി എത്തിയതെന്ന് മദ്രസ അധികൃതര്‍ പറഞ്ഞു.

കുട്ടി അമ്മയോട് ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് സംഭവം വെളിച്ചത്തായത്. പോക്സോ നിയമപ്രകാരം കേസെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്