ഹൈദരാബാദ്: പിതാവ് രണ്ടാം ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിൽ പ്രകോപിതനായ മകൻ പിതാവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറാണ് (54) കൊല്ലപ്പെട്ടത്. 23കാരനായ മകൻ പവനെ പോലീസ് അറസ്റ്റ് ചെയ്തു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാണ്ഡു സാഗറിന്റെ ആദ്യവിവാഹത്തിലെ മകനാണ് പവൻ.
രാമനാഥപൂർ വിവേക് നഗറിലെ അപ്പാർട്ട്മെന്റിലായിരുന്നു പാണ്ഡു സാഗറിന്റെ താമസം. ആദ്യ ഭാര്യയിൽ പവൻ അടക്കം മൂന്ന് ആൺമക്കളാണ് പാണ്ഡു സാഗറിനുള്ളത്. 4 വർഷം മുമ്പാണ് പാണ്ഡുസാഗർ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നത്. ഇതോടെ പിതാവ് കൂടുതൽ സമയം രണ്ടാം ഭാര്യയ്ക്കൊപ്പ ചെലവഴിക്കാൻ തുടങ്ങിയെന്നും തന്നെയും സഹോദരങ്ങളെയും ഇടയ്ക്കിടെ കാണാൻ പോലും കൂട്ടാക്കിയില്ലെന്നും പവൻ ആരോപിക്കുന്നു.
പാണ്ഡു സാഗറിന്റെ മൂത്ത മകനാണ് പവൻ. പിതാവ് അമ്മയേയും സഹോദരങ്ങളേയും അവഗണിക്കുന്നതിനെ നിരവധി തവണ പവൻ ചോദ്യം ചെയ്തിരുന്നു. പിതാവ് യാതൊരു സഹായവും നൽകുന്നില്ലെന്നും പണമെല്ലാം രണ്ടാം ഭാര്യയ്ക്കായി ചെലവഴിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പിതാവിനെ നേരിൽ കണ്ട് സംസാരിക്കാൻ പവൻ ഉപ്പാളിലെ ഫ്ലാറ്റിൽ എത്തിയത്. ഇവിടെ വെച്ച് അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ മകൻ ചുറ്റിക കൊണ്ട് അച്ഛന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ പാണ്ഡു സാഗർ തൽക്ഷണം മരിച്ചു. ഇവിടെ നിന്നും ഓടി രക്ഷപെട്ട പ്രതിയേ പിറ്റേ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
Read Latest National News and Malayalam News