ആപ്പ്ജില്ല

തെലങ്കാനയിലും ആന്ധ്രയിലും മാത്രം പീഡിപ്പിക്കപ്പെട്ടത് 56 കുഞ്ഞുങ്ങള്‍

2100 സ്ത്രീകളാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം ഈ രണ്ട് സംസ്ഥാനങ്ങളിലായി കഴിഞ്ഞ വര്‍ഷം പീഡിപ്പിക്കപ്പെട്ടത്

TNN 31 Aug 2016, 12:36 pm
ഹൈദരാബാദ്: 2015ല്‍ മാത്രം തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 56 കുഞ്ഞുങ്ങള്‍ പീഡനത്തിനിരയായെന്ന് എന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‍സ് ബ്യൂറോ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പീഡനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു. 2100 സ്ത്രീകളാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം ഈ രണ്ട് സംസ്ഥാനങ്ങളിലായി കഴിഞ്ഞ വര്‍ഷം പീഡിപ്പിക്കപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതില്‍തന്നെ പകുതിയും 12 വയസ്സിനു മുകളില്‍ പ്രായമുള്ളവരും.
Samayam Malayalam 56 children raped killed in andhra and telangana in 2015
തെലങ്കാനയിലും ആന്ധ്രയിലും മാത്രം പീഡിപ്പിക്കപ്പെട്ടത് 56 കുഞ്ഞുങ്ങള്‍


60 വയസ്സിന് മുകളില്‍ പ്രായമുള്ള 6 സ്ത്രീകള്‍ തെലങ്കാനയിലും 3 പേര്‍ ആന്ധ്രയിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്ന പീഡനങ്ങളുടെ 9.5 ശതമാനം തെലങ്കാനയിലും ആന്ധ്രയിലുമാണ് നടന്നിട്ടുള്ളത്. ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂട്ടമാനഭംഗങ്ങളും തട്ടികൊണ്ട് പോകലും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും തെലങ്കാനയിലാണ് കൂടുതല്‍.

15135 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ തെലങ്കാനയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്