ആപ്പ്ജില്ല

കഴിഞ്ഞ 5 വര്‍ഷം രാജ്യത്ത് നടന്നത് 586 തീവണ്ടി അപകടങ്ങള്‍

ഇതില്‍ പകുതിയിലധികവും പാളംതെറ്റല്‍

PTI 20 Aug 2017, 2:59 pm
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 586 തീവണ്ടി അപകങ്ങള്‍. ഇതില്‍ 53 ശതമാനവും നടന്നത് പാളം തെറ്റല്‍മൂലം. ശെയില്‍വേ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം പല നടപടികളും കൈക്കൊള്ളുമ്പോളും അപകടങ്ങള്‍ കുറയുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Samayam Malayalam 586 train accidents in last 5 years
കഴിഞ്ഞ 5 വര്‍ഷം രാജ്യത്ത് നടന്നത് 586 തീവണ്ടി അപകടങ്ങള്‍


ശനിയാഴ്‍ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്‍കല്‍ എക്സ്പ്രസ് പാളംതെറ്റി 20ല്‍ അധികം പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. തീവണ്ടിയുടെ 14 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.

2014 നവംബറിനുശേഷം നടന്ന അപകടങ്ങളില്‍ പലതും ചെറുതായിരുന്നു. എന്നാല്‍, 2016 നവംബര്‍ 20ന് ഇൻഡോര്‍-പട്‍ന എക്സ്പ്രസ് കാണ്‍പൂരിനടുത്തുവെച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ 150 പേര്‍ മരിക്കുകയും 150ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.

ഉത്കല്‍ എക്സ്പ്രസ് പാളംതെറ്റിയതിനെത്തുടര്‍ന്ന് ഈ പാതയിലുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഡ്രൈവറുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്‍റെ കാരണം ഇന്നുതന്നെ കണ്ടെത്തണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

586 train accidents in last 5 years

Of a total of 586 rail accidents in last 5yrs, nearly 53% were due to derailments.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്