ആപ്പ്ജില്ല

ബംഗലൂരുവിൽ ഏഴ് നില കെട്ടിടം തകർന്ന് രണ്ട് മരണം

ബംഗലൂരിലെ ബെല്ലാന്ദര്‍ പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകര്‍ന്ന്

TNN 5 Oct 2016, 7:59 pm
ബംഗലൂരു: ബംഗലൂരിലെ ബെല്ലാന്ദര്‍ പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.
Samayam Malayalam 7 storey building collapses in bengaluru 2 dead
ബംഗലൂരുവിൽ ഏഴ് നില കെട്ടിടം തകർന്ന് രണ്ട് മരണം


#BellandurBuildingCollapse pic.twitter.com/FCROsm2TUz — M N Reddi, IPS (@DGP_FIRE) October 5, 2016 പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. ആറോളം ആ ളുകൾ അവശിഷഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി ഐടി സ്ഥാപനങ്ങളുള്ള മേഖലയാണ് ബെലന്ദൂർ.ജോലിക്കായി പലരും പുറത്ത് പോയ സമയത്തായിരുന്നു അപകടം നടന്നത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി . അനേകം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


English summary: Multi-storey Building collapses in Bengaluru; 2 dead, 4 feared trapped under rubble

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്