ആപ്പ്ജില്ല

70 കിമീ വേഗതയിൽ കാറ്റ്; കനത്ത മഴ; മുംബൈയിൽ ജാഗ്രത

വ്യാഴാഴ്ചയും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കാറ്റ് അടുത്ത മൂന്ന് നാല് മണിക്കൂറത്തേക്ക് തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Samayam Malayalam 5 Aug 2020, 8:02 pm
മുംബൈ: മൂന്നാം ദിവസവും മുംബൈയിൽ കനത്ത മഴ. ഒമ്പത് മണിക്കൂറിനുള്ളിൽ 229.6 മില്ലീമീറ്റർ മഴ മുംബൈയിൽ പെയ്തതായി കൊളാബ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദക്ഷിണ മുംബൈയിലാണ് കനത്ത മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റും മഴയും ശക്തമായതിനാൽ ആളുകൾ വീട്ടിൽത്തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു.
Samayam Malayalam മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ


Also Read: മണിക്കൂറുകളോളം നിലയ്ക്കാത്ത മഴ; മുംബൈയിൽ വെള്ളപ്പൊക്കം; റെഡ് അലർട്ട്

വ്യാഴാഴ്ചയും ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മുംബൈ നിവാസികൾ വീടുവിട്ട് പുറത്തുപോകരുത്. അടിയന്തിര ഘട്ടങ്ങളെ നേരിടാൻ തയ്യാറായിരിക്കുക. തീരദേശങ്ങളിലേക്കോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കൊ യാത്രചെയ്യരുതെന്നും മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി.


ബുധനാഴ്ച വൈകുന്നേരം 70 കിമീ വേഗതയിലാണ് മുംബൈയുടെ തീരപ്രദേശങ്ങളിൽ കാറ്റ് വീശിയത്. അടുത്ത മൂന്ന് നാല് മണിക്കൂർ സമയത്തേക്ക് ഇത് തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത വെള്ളക്കെട്ട് മൂലം ഹാർബർ പാത, താനെ, അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവെക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.

Also Read: ഫേസ്ബുക്കിൽ ത‍ർക്കം; യുവാവിനെ മുൻ സൈനികൻ വെടിവെച്ചുകൊന്നു

വ്യാഴാഴ്ചയും മഴ ശക്തമായി തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും സുരക്ഷിത ഇടങ്ങളിൽ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്