ആപ്പ്ജില്ല

46 വട്ടം തോറ്റു: പത്താം ക്ലാസ് വീണ്ടുമെഴുതാൻ 77കാരൻ

ജയ്പൂർ: ഒന്നും രണ്ടും വട്ടം പരാജയപ്പെട്ടാൽ തളർന്ന് പോകുന്നവരാണ് നാമെല്ലാം.

TNN 4 Mar 2016, 2:24 pm
ജയ്പൂർ: ഒന്നും രണ്ടും വട്ടം പരാജയപ്പെട്ടാൽ തളർന്ന് പോകുന്നവരാണ് നാമെല്ലാം. എന്നാൽ രാജസ്ഥാൻ സ്വദേശി ശിവ് ചരൺ യാദവിന്‍റെ കഥയൊന്ന് കേട്ടു നോക്കൂ. 77കാരനായ ഇദ്ദേഹം നാൽപ്പത്തിയേഴാമത്തെ പ്രാവശ്യമാണ് പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്. യാദവ് 1968ൽ തുടങ്ങിയതാണ് ഈ യുദ്ധം. യാദവിന്‍റെ ഭാഷയിൽ പറഞ്ഞാൽ മഹാഋഷി മഹേഷ് യോഗിയുടെ ധ്യാനപരിശീലനം ഋഷികേശിൽ നടക്കുന്ന വർഷം.
Samayam Malayalam 77 year old set for 47th shot at class 10 exam
46 വട്ടം തോറ്റു: പത്താം ക്ലാസ് വീണ്ടുമെഴുതാൻ 77കാരൻ


പത്താം ക്ലാസ് പരീക്ഷ ജയിക്കാതെ കല്യാണം കഴിക്കില്ല എന്നൊരു ശപഥവും അക്കാലത്ത് ഇദ്ദേഹമെടുത്തു. അപ്പോ ഉടനെയെങ്ങും കെട്ടാനുദ്ദേശമില്ല എന്നു പലരും തമാശ പറഞ്ഞെങ്കിലും കളി കാര്യമായി. ഈ എഴുപത്തിയേഴാം വയസിലും ക്രോണിക് ബാച്ചിലറായി തുടരുകയാണ് അദ്ദേഹം.

എല്ലാ വർഷവും ചില വിഷയങ്ങൾക്ക് ജയിക്കും, ചിലതിന് തോൽക്കും. കഴിഞ്ഞ 46 കൊല്ലമായി ഇതാണ് പതിവ്. കണക്കിനും സയൻസിനും നല്ല മാർക്ക് കിട്ടുമ്പോൾ ഇംഗ്ലീഷും ഹിന്ദിയും തോൽക്കും. 1995ൽ എല്ലാ വിഷയങ്ങൾക്കും പാസായപ്പോൾ വില്ലനായത് കണക്കാണ്. കഴിഞ്ഞതിന്‍റെ മുൻപത്തെ കൊല്ലം എല്ലാ വിഷയവും പരാജയപ്പെട്ടപ്പോൾ കഴിഞ്ഞ കൊല്ലം സാമൂഹികപാഠം മാത്രം ജയിച്ചു. എന്നാൽ ഇക്കൊല്ലം താൻ പാസാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യാദവ്. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ...ഇത്തവണ ചന്തുവിന് ട്യൂഷനുണ്ട്. അതേ യാദവ് ഈ വർഷം ട്യൂഷന് പോയി ശരിക്ക് പഠിക്കുന്നുണ്ട്.

യാദവ് 30 വർഷമായി ഒറ്റക്കാണ് താമസം. യാദവിന് രണ്ട് മാസം പ്രായമുള്ളപ്പോൾ അമ്മയും 10 വയസുള്ളപ്പോൾ അച്ഛനും മരിച്ചതാണ്. അമ്മാവനാണ് വളർത്തിയത്. വാ‍ർദ്ധക്യപെൻഷനും സമീപത്തെ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദവുമാണ് ജീവിതമാർഗം. ചിലർ യാദവിനെ പരിഹസിക്കുമ്പോൾ മറ്റ് ചിലർ യാദവിന്‍റെ നിശ്ചയദാർഢ്യത്തെ അംഗീകരിച്ച് പേനയും ബുക്കും സമ്മാനമായി നൽകും .

യാദവ് പരീക്ഷക്ക് പോകുന്നത് തന്നെ അപൂർവമായ കാഴ്ചയാണ്. രാവിലെ അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ടാണ് പരീക്ഷാ ഹാളിലേക്ക് പോവുകയെന്ന് നാട്ടുകാർ പറയുന്നു. ഈ വ‍‍ർഷം എന്തായാലും യാദവ് പരീക്ഷ പാസാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. എന്നിട്ടുവേണം ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ എന്ന് കള്ളച്ചിരിയോടെ യാദവും പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്