ആപ്പ്ജില്ല

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 87 കാരന്‍ അറസ്റ്റില്‍

വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ അടുത്തുള്ള ധാന്യപ്പുരയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

TNN 7 Dec 2017, 11:52 am
ന്യുഡല്‍ഹി : എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത 87 കാരനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ നരേല മേഖലയില്‍ താമസിക്കുന്ന വയോധികനാണ് അറസ്റ്റിലായത്. ഡിസംബര്‍ നാലിനാണ് സംഭവം.
Samayam Malayalam 87 year old held for raping 8 year old girl
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 87 കാരന്‍ അറസ്റ്റില്‍


വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ അടുത്തുള്ള ധാന്യപ്പുരയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ധാന്യപ്പുരയ്ക്ക് സമീപമുണ്ടായിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്നിരുന്ന സ്ത്രീ സംഭവം കണ്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

സ്ത്രീ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ധാന്യപ്പുര വളഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്