ആപ്പ്ജില്ല

നോയിഡയിൽ ബഹുനില കെട്ടിടം തകർന്നുവീണു; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

നിർമ്മാണത്തിൽ ഇരുന്ന കെട്ടിടമാണ് തകർന്ന് വീണത്. തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

Samayam Malayalam 31 Jul 2020, 8:58 pm
നോയിഡ։ ഉത്തര്‍പ്രദേശിലെ നോയിഡയിൽ ബഹുനില കെട്ടിടം തകര്‍ന്നുവീണു. നോയി‍ഡയിലെ സെക്ടര്‍ 11ലെ കെട്ടിടമാണ് തകര്‍‍ന്നത്. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്.
Samayam Malayalam തകർന്ന കെട്ടിടം
തകർന്ന കെട്ടിടം


Also Read : കൊവിഡ് വാക്സിൻ ആദ്യം ആർക്ക് ? മുന്‍ഗണനാ പട്ടിക തയ്യാറാക്കി അമേരിക്ക

പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അഞ്ച് തൊഴിലാളികളെ രക്ഷപെടുത്തിയതായും അതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

നോയിഡ ഡിഎസ്പിയും അഗ്നിശമന സേനയും പ്രദേശത്ത് എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.



Also Read : ജോ ബൈഡന് മലയാളത്തിൽ വോട്ട് ചോദിച്ച് ഡെമോക്രാറ്റുകള്‍; ഇന്ത്യൻ വോട്ടർമാരെ നോട്ടമിട്ട് പ്രചാരണം

നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്