ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണം തുടരുന്നു. ഭീകരരുടെ ഒരു സംഘം അപ്രതീക്ഷിത ആക്രമണത്തിൽ മുൻ ഇന്ത്യൻ സൈനികനെ വധിച്ചു. സൈനികിന്റെ വീടിനടുത്ത് വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 14 ന് പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 44 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഒരു സംഘം ഭീകരർ എത്തി ആഷിഖ് അഹമ്മദ് എന്ന സൈനികനെയാണ് വധിച്ചത്. ആഷിഖിന്റെ വീടിനടുത്ത് വെച്ച് അപ്രതീക്ഷിതമായിട്ടാണ് ആക്രമണം ഉണ്ടായത്. 25 കാരനായ ആഷിഖ് അഹമ്മദ് തൽക്ഷണം മരിച്ചു. കരസേനയും ജമ്മു കശ്മീർ പോലീസും പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഭീകരർ അപ്രതീക്ഷതമായി എത്തി ആഷിഖ് നിന്നിരുന്ന സ്ഥലത്തേക്ക് പെട്ടന്ന് വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.