ആപ്പ്ജില്ല

തമിഴ്നാട്ടിൽ പടക്ക നിര്‍മ്മാണ ശാലയിൽ വന്‍ അഗ്നിബാധ; അഞ്ച് പേര്‍ മരിച്ചു

Samayam Malayalam 23 Oct 2020, 7:03 pm
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അഗ്നിബാധയിൽ അഞ്ച് മരണം. മധുരൈയിലെ ടി. കല്ലുപെട്ടി പ്രദേശത്തുള്ള സെങ്കുലം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
Samayam Malayalam village fire
പ്രതീകാത്മക ചിത്രം


Also Read : കേരളത്തില്‍ ഇന്ന് 8,511 പേര്‍ക്ക് കൊവിഡ്; 7,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇതിൽ മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വിരുധുനഗറിലെയും ശ്രീവില്ലിപുത്തൂരിലേയും അഗ്നിശമന സേന സ്ഥലത്തെത്തി.

രാജലക്ഷ്മി എന്ന് പേരുള്ള പടക്ക നിര്‍മ്മാണശാല കടയിൽ നിന്നുമാണ് അപകടമുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷണ്‍മുഖരാജ് എന്ന് വ്യക്തിയുടെ പേരിലാണ് ഫാക്ടറിയുള്ളത് ഇത് അളഗര്‍സാമി എന്നയാള്‍ വാടകയ്ക്കെടുത്ത് നടത്തിവരികയായിരുന്നു.

Also Read : 'നിതീഷ് കുമാര്‍ സര്‍ക്കാര്‍ വേഗത്തിൽ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ മരണം വളരെ വളരെ ഉയര്‍ന്നേനെ'; കൊവിഡ് മുന്‍നിർത്തി പ്രധാനമന്ത്രി ബിഹാറിൽ

കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്