ആപ്പ്ജില്ല

രാജ്യസഭ പ്രസംഗത്തില്‍ പ്രധാനമന്ത്രിയുടെ 'ഝൂട്ട്' എന്ന വാക്ക് സഭാ രേഖകളില്‍ നിന്നും നീക്കി

നുണ എന്ന് അർത്ഥം വരുന്ന ഝൂട്ട് എന്ന വാക്കാണ് സഭാ രേഖകളിൽ നിന്നും നീക്കിയിരിക്കുന്നത്. എൻപിആർ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്.

Samayam Malayalam 7 Feb 2020, 9:21 pm
ന്യൂഡല്‍ഹി∶ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി. പ്രതിപക്ഷത്തിനെതിരെ എന്‍പിആര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശമാണ് നീക്കിയത്. 'ഝൂട്ട്' എന്ന വാക്കാണ് ഒഴിവാക്കിയിരിക്കുന്നത്.
Samayam Malayalam Narendra Modi
രാജ്യസഭ പ്രസംഗത്തില്‍ പ്രധാനമന്ത്രിയുടെ പാരാമർശം നീക്കി


Also Read: കൊറോണ സംസ്ഥാന ദുരന്തമല്ല; തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ

പ്രധാനമന്ത്രിയുടെ നുണ എന്ന് അര്‍ത്ഥം വരുന്ന ഈ പദപ്രയോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഈ വാക്ക് നീക്കം ചെയ്യണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായി‍ഡു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കിയത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുന്നതിനിടയിലാണ് പ്രതിപക്ഷത്തിനെതിരെ ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. എന്‍പിആറിനെതിരായി നിലപാടെടുത്ത കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി അന്ന് പ്രതികരിച്ചത്.

Also Read: കൊല്ലത്ത് ഗൃഹനാഥൻ മരിച്ചത് കൊറോണ മൂലമെന്ന് ബന്ധുക്കൾക്ക് സംശയം; അല്ലെന്ന് ആരോഗ്യവകുപ്പ്

പ്രധാനമന്ത്രിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രയോഗിച്ച ഒരു വാക്കും ഇത്തരത്തില്‍ മാറ്റി. സഭയില്‍ അംഗങ്ങള്‍ നടത്താറുള്ള പരാമര്‍ശങ്ങള്‍ നീക്കാറുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പരാമർശം നീക്കുന്നത് അപൂര്‍വ്വമായാണ്. 2018ല്‍ സമാനമായി പ്രധാാനമന്ത്രിയുടെ വാക്കുകള്‍ തിരുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ബികെ ഹരിപ്രസാദിനനോട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് മാറ്റിയത്. 2013ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് അരുണ്‍ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പരാമര്‍ശവും സഭാ രേഖകളില്‍ നിന്നും നീക്കിയിരുന്നു.

ഇത്തരത്തില്‍ പാര്‍ലമെന്റിന് ചേരാത്ത പദപ്രയോഗങ്ങള്‍ എല്ലായിപ്പോഴും സംഭവിക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെ പപ്പു, ബെഹനോയ് (ഭര്‍തൃ സഹോദരന്‍), ദാബ്ദ് (മരുമകന്‍) എന്നീ വാക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്