ആപ്പ്ജില്ല

തട്ടിപ്പ് തടയാന്‍ ആധാറിനു ശേഷിയില്ലെന്ന് സുപ്രീംകോടതി

ആര്‍ക്കൊക്കെയാണ് വായ്പകള്‍ കൊടുക്കുന്നതെന്ന് ബാങ്കുകള്‍ക്ക് അറിയാം . ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്

Samayam Malayalam 5 Apr 2018, 6:02 pm
ന്യൂഡല്‍ഹി: തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഉപകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി. തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആധാര്‍ ഉപകരിക്കുമെങ്കിലും തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
Samayam Malayalam untitled-25


ആധാര്‍ പദ്ധതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്നഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇവ ചൂണ്ടിക്കാട്ടിയത്.

ആര്‍ക്കൊക്കെയാണ് വായ്പകള്‍ കൊടുക്കുന്നതെന്ന് ബാങ്കുകള്‍ക്ക് അറിയാം . ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്. ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല’ .കോടതി വ്യക്തമാക്കി.

വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ എന്നിങ്ങനെ പലരും വിവിധ ബാങ്കുകളില്‍നിന്നു വന്‍തുകകള്‍ തട്ടിച്ച പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്