ആപ്പ്ജില്ല

13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി

ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്

TNN 2 May 2017, 8:20 am
ന്യൂഡൽഹി: 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ വഴി പുറത്തായതായി റിപ്പോര്‍ട്ട്. ആധാര്‍ വിവരങ്ങള്‍ക്ക് പുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിയന്ത്രണത്തിലുള്ള നാല് വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യമായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Samayam Malayalam aadhaar details and bank account details leaked from government websites
13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി


ക്ഷേമ പദ്ധതികളുടെ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങൾ ചോര്‍ന്നത്. വനിതകള്‍ക്കായ് സര്‍ക്കാര്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള വെബ്‌സൈറ്റും ഇത്തവണ പുറത്തായിട്ടുണ്ട്. ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ആര്‍ക്കും ലഭ്യമാകുന്ന രീതിയിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിലുമാണ് പുറത്തായിരിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ന്നതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് യൂണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത് ഇത് ആദ്യ സംഭവമല്ല. എന്നിട്ടും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല.

Aadhaar details and bank account details leaked from government Websites

The leaked data include bank account details of over one crore people linked to Aadhar numbers under the direct benefit scheme.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്