ആപ്പ്ജില്ല

ട്രെയിൻ ടിക്കറ്റിനും ഇനി ആധാ‍ർ നിർബന്ധമാകുന്നു

ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങ

TNN 6 Jul 2016, 2:39 pm
ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
Samayam Malayalam aadhar card for train ticket booking
ട്രെയിൻ ടിക്കറ്റിനും ഇനി ആധാ‍ർ നിർബന്ധമാകുന്നു


ട്രെയിന്‍ യാത്രയിലെ ആള്‍മാറാട്ടം തടയാനും സുരക്ഷയ്ക്കുമായാണ് ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വാദം. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രേഖകളുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണമെന്നാണ് നിയമം.

ആദ്യഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് യാത്ര ഇളവ് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു പ്രാബല്യത്തില്‍ വരും. 53 വിഭാഗങ്ങള്‍ക്കാണ് നിലവില്‍ റെയില്‍വേ യാത്ര ഇളവ് അനുവദിച്ചിരിക്കുന്നത്.

രണ്ടു മാസത്തിന് ശേഷം ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കും. ഇതോടെ ഓൺലൈന്‍ വഴി ബുക്ക് ചെയ്യുമ്പോഴോ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്യുമ്പോഴോ വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. 96 ശതമാനം പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടെന്നാണ് സ‍ര്‍ക്കാരിന്‍റെ കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്