ആപ്പ്ജില്ല

ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് എഎപി

മത്സരം നടക്കേണ്ടത് ജിഗ്നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍

TNN 27 Nov 2017, 8:17 pm
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മത്സരം നടക്കേണ്ടത് ജിഗ്നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
Samayam Malayalam aap not to contest against dalit leader jignesh mevani
ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് എഎപി


ജിഗ്നേഷ് മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മേവാനിയുടെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള ക്ഷണവും ജിഗ്നേഷ് മേവാനി നിരസിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്