ആപ്പ്ജില്ല

ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ വധിച്ചു

കശ്‍മീരില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ വധിച്ചു

Samayam Malayalam 21 Jul 2018, 8:05 pm
ശ്രീനഗര്‍: ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ജമ്മു-കശ്‍മീര്‍ പോലീസിലെ കോണ്‍സ്റ്റബിളിന്‍റെ മൃതദേഹം കണ്ടെത്തി. കശ്‍മീര്‍ പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചു. കുല്‍ഗാം ജില്ലയിലെ സ്വന്തം വീട്ടില്‍ നിന്നാണ് സലീം ഷാ എന്ന പോലീസുകാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
Samayam Malayalam കശ് മീർ
കശ് മീർ പോലീസുകാരനെ കൊലപ്പെടുത്തി


സലീം ഷാ അവധിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്. കശ്‍മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ വര്‍ഷം ജൂലൈ 14ന് ഇന്ത്യന്‍ സൈന്യത്തിലെ റൈഫിള്‍മാന്‍ ആയ ഔറംഗസേബ് ഖാനെ തട്ടിക്കൊണ്ടുപോയി ഭീകരര്‍ വധിച്ചിരുന്നു. ഈദ് ആഘോഷിക്കാന്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അന്ന് ആക്രമണം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്