ആപ്പ്ജില്ല

മുസ്ലിം യുവതിയെ വിവാഹം ചെയ്യാന്‍ മതം മാറി; ഒടുവില്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്

മുസ്ലിം മതത്തിലേക്ക് മാറിയാല്‍ വിവാഹം ചെയ്തു തരാമെന്ന് യുവതിയുടെ പിതാവ് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍, അവസാനം അത് നിരസിക്കുകയായിരുന്നെന്നും യുവാവ് പറയുന്നു.

Samayam Malayalam 31 Jan 2020, 9:31 am
ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവാവ് വഞ്ചിക്കപ്പെട്ടുവെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ ഹുനൈനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മതം മാറിയെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് താത്പര്യമില്ലെന്ന് പറയുകയായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.
Samayam Malayalam abdul hunnain from hyderabad who had converted to islam to marry girl but her family allegedly denied permission to marry her
മുസ്ലിം യുവതിയെ വിവാഹം ചെയ്യാന്‍ മതം മാറി; ഒടുവില്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്



ക്രിസ്ത്യാനിയായ യുവാവ് യുവതിയെ വിവാഹം ചെയ്യാനായി മുസ്ലിം മതത്തിലേക്ക് മാറുകയായിരുന്നു. വിവാഹം ചെയ്തു തരാമെന്ന് യുവതിയുടെ പിതാവ് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍, അവസാനം അത് നിരസിക്കുകയായിരുന്നെന്നും യുവാവ് പരാതിയില്‍ പറയുന്നു. തെലങ്കാന മനുഷ്യവകാശ കമ്മീഷനിലാണ് അബ്ദുള്‍ ഹുനൈന്‍ പരാതി നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്