ആപ്പ്ജില്ല

ആകാശത്ത് വെച്ച് വിമാനത്തിൻ്റെ എൻജിൻ ഓഫായി; അപകടം ഒഴിവായി

എൻജിൻ നിന്നത് പറന്നുയര്‍ന്ന് പത്തുമിനിട്ടിനകം

Samayam Malayalam 2 Sept 2018, 3:19 pm
ന്യൂഡൽഹി: ആകാശത്ത് വെച്ച് എൻജിന്‍റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗലൂരുവിൽ അടിയമന്തരമായി ഇറക്കി. ബെംഗലൂരുവിൽ നിന്ന് പറന്നുയര്‍ന്ന് പത്തുമിനിട്ടുകള്‍ക്കുള്ളിൽ എൻജിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
Samayam Malayalam go air


ബെംഗലൂരുവിൽ നിന്ന് പൂനെയിലേയ്ക്ക് പുറപ്പെട്ട് ജി8- 283 വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സാങ്കേതികത്തകരാറുണ്ടെന്ന് പൈലറ്റിന് സൂചന ലഭിച്ച ഉടൻ തന്നെ വിമാനത്തിന്‍റെ ഒന്നാമത്തെ എൻജിൻ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ പൂനെയിലേയ്ക്ക് അയച്ചെന്നും ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്