ആപ്പ്ജില്ല

ഒടുവിൽ വിശാലിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

സൂക്ഷ്മപരിശോധനയിൽ അപാകത കണ്ടതിനെത്തുടര്‍ന്നാണ് പത്രിക തള്ളിയത്.

TNN 6 Dec 2017, 4:42 pm
ചെന്നൈ: മണിക്കൂറുകൾ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ വിശാലിന്‍റെ നാമനിർദേശ പത്രിക തള്ളിയതായി കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായായിരുന്നു വിശാൽ പത്രിക നൽകിയത്.
Samayam Malayalam actor vishals nomination rejected for rk nagar bielection
ഒടുവിൽ വിശാലിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി


സൂക്ഷ്മപരിശോധനയിൽ വിശാലിന്‍റെ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകുന്നേരം വാർത്തയെത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്‍റെ വാദങ്ങൾ റിട്ടേണിങ് ഓഫിസറുടെ മുൻപാകെ അവതരിപ്പിച്ചെന്നും തന്‍റെ വാദങ്ങൾ അംഗീകരിച്ചതായും പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായും വിശാൽ മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടർപരിശോധനകൾക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നുമായിരുന്നു കമ്മീഷന്‍റെ പ്രതികരണം. പിന്നാലെ രാത്രി വൈകി പത്രിക തള്ളിയെന്ന അറിയിപ്പെത്തി.

സൂക്ഷ്മ പരിശോധനയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണ് വിശാലിന്റെ പത്രിക തള്ളിയത്.
പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു വിശാലും പ്രവർത്തകരും ആർകെ നഗറിലെ തിരുവൊട്ടിയൂർ ഹൈറോഡിൽ പ്രതിഷേധം നടത്തിയിരുന്നു.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗർ. ഡിസംബര്‍ 17നാണ് ഉപതിരഞ്ഞെടുപ്പ്. 24നാണ് വോട്ടെണ്ണൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്