അഹമ്മദാബാദ്: പ്രമുഖ വാർത്താപോർട്ടലായ വയറിനെതിരായ എല്ലാ മാനനഷ്ട കേസുകളും ആദാനി ഗ്രൂപ്പ് പിൻവലിക്കാൻ തയ്യാറെടുക്കുന്നു. ആദിനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് വയർ നൽകിയ ലേഖനങ്ങളുടെ പേരിൽ അഹമ്മദാബാദ് കോടതിയിൽ നൽകിയ കേസുകളാണ് പിൻവലിക്കുന്നത്. ആദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ് ദി വയറിനെതിരെ രണ്ട് കേസുകളാണ് നൽകിയിരുന്നത്. വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, എം കെ വേണു എന്നിവർക്കൊപ്പം സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പഥേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
തങ്ങൾക്കെതിരായ അപകീർത്തി കേസുകൾ ആദാനി ഗ്രൂപ്പ് പിൻവലിക്കാൻ തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചെന്ന് സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞു. ഇക്കാര്യം ഉറപ്പിച്ചാൽ തങ്ങൾ പ്രസ്താവനയിലൂടെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.