ആപ്പ്ജില്ല

ആധാർ: ഇനി സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ നൽകാൻ കഴിയില്ല

ആധാറിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുപ്രീം കോടതി

Samayam Malayalam 26 Sept 2018, 2:53 pm
ന്യൂഡൽഹി: നിയന്ത്രണങ്ങളോടെ ആധാർ കാർഡിന്റെ നിയമസാധുത അംഗീകരിച്ച സുപ്രീം കോടതി മൂന്ന് സുപ്രധാന വകുപ്പുകൾ റദ്ദാക്കി. ദേശീയ സുരക്ഷ താൽപര്യം മുൻ നിർത്തി വ്യക്തി വിവരങ്ങൾ കൈമാറുന്നത് അനുവദിക്കുന്ന 33(2) വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. അതോടൊപ്പം സെക്ഷൻ 47, 57 എന്നിവയും കോടതി റദ്ദാക്കി.
Samayam Malayalam adhaar card flood.


വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്താനുള്ള അധികാരം ഇനി മുതൽ ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും ലഭിക്കുക. നിയമത്തിലെ 57 ാം വകുപ്പ് റദ്ദാക്കുന്നതോടെ സ്വകാര്യ കമ്പനികൾക്ക് വ്യക്തി വിവരങ്ങൾ നൽകാൻ കഴിയാതാകും. സെക്ഷൻ 47 റദ്ദാക്കുന്നതോടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്‌താൽ വ്യക്തികൾക്ക് പരാതി നൽകാം എന്ന വ്യവസ്ഥ നിലവിൽ വരും. ഏറെ കടുത്ത നിയന്ത്രണങ്ങൾ ആണ് സുപ്രീം കോടതി ഇന്നത്തെ വിധിയിലൂടെ ആധാറിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്