ആപ്പ്ജില്ല

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് യുപി മന്ത്രി; സ്ഥാനത്ത് നിന്ന് നീക്കി യോഗി

യുപിയിൽ മഹാസഖ്യം വൻവിജയം നേടുമെന്നാണ് രാജ്ഭർ പറഞ്ഞത്. എക്സിറ്റ് പോൾ ഫലം വന്നതോടെ മന്ത്രിയെ പുറത്താക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകുകയായിരുന്നു.

Samayam Malayalam 20 May 2019, 3:29 pm

ഹൈലൈറ്റ്:

  • പാർട്ടിയെ വിമർശിച്ച മന്ത്രിയെ പുറത്താക്കി യോഗി ആദിത്യനാഥ്
  • എക്സിറ്റ് പോൾ ഫലം വന്നതോടെ മന്ത്രിയെ പുറത്താക്കാൻ യുപി മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു
  • എസ്‍ബിഎസ്‍പി നേതാവ് രാജ്ഭറിനെയാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rajbhar
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി വൻതിരിച്ചടി നേരിടുമെന്ന പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‍ബിഎസ്‍പി) നേതാവ് ഒപി രാജ്ഭറിനെയാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്.
യുപിയിൽ മഹാസഖ്യം വൻവിജയം നേടുമെന്നാണ് രാജ്ഭർ പറഞ്ഞത്. എക്സിറ്റ് പോൾ ഫലം വന്നതോടെ മന്ത്രിയെ പുറത്താക്കാൻ യുപി മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. പട്ടികജാതി, പട്ടികവിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വകുപ്പ് മന്ത്രിയായിരുന്നു രാജ്ഭർ. നേരത്തെയും മന്ത്രിസഭയിൽ ഇരുന്ന് ബിജെപിക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കാറുണ്ട്.

ഇതിന് മുൻപ് മന്ത്രിസ്ഥാനം രാജി വെച്ചിരുന്നുവെങ്കിലും അത് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയിൽ സന്തോഷമുണ്ടെന്നാണ് രാജ്ഭറിൻെറ പ്രതികരണം. ബിജെപിക്കെതിരെ ഇനിയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്