ആപ്പ്ജില്ല

ഹരിയാനയില്‍ മറ്റൊരു നാടന്‍പാട്ട് കലാകാരിയെ കൂടി കൊലപ്പെടുത്തി

മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിയുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

TNN 19 Jan 2018, 11:36 am
റോത്തക്: ഹരിയാനയില്‍ നാടന്‍പാട്ട് കലാകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ മമത ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. നാടന്‍ പാട്ട് കലാകാരികള്‍ക്കുനേരെ നീളുന്ന രണ്ടാമത്തെ ആക്രമണമാണിത്. മറ്റൊരു നാടന്‍ പാട്ട് കലാകാരിയായിരുന്ന ഹര്‍ഷിത ദഹിയ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ സോണിപ്പൂരില്‍ വെടിയേറ്റു മരിച്ചിരുന്നു.
Samayam Malayalam after harshita dahiya another haryana folk singer mamta sharma murdered
ഹരിയാനയില്‍ മറ്റൊരു നാടന്‍പാട്ട് കലാകാരിയെ കൂടി കൊലപ്പെടുത്തി


വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മമത ശര്‍മയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തിയത്. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിയുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

മമത ശര്‍മയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സോനിപത്തിലെ ഗോഹാനിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് സഹായിയായ മോഹിത് കുമാറിനൊപ്പം പുറപ്പെട്ടതായിരുന്നു മമത.

പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മമതയുടെ രക്ഷിതാക്കള്‍ പറയുന്നു. മമതയുടെ മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരിയാന പോലീസ് പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്