ആപ്പ്ജില്ല

കേരളത്തിനും കര്‍ണാടകത്തിനും പിന്നാലെ തമിഴ്നാട്ടിലും ലോക് ഡൗണ്‍; 10 മുതൽ രണ്ടാഴ്ച അടച്ചിടും

മേയ് 10 തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രിയായതിന് ശേഷം നടപ്പിലാക്കുന്ന ആദ്യ പദ്ധതികളിൽ ഒന്നാണിത്.

Samayam Malayalam 8 May 2021, 10:14 am
ചെന്നൈ: കേരളത്തിനും കര്‍ണാടകത്തിനും പുറമെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക് ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam lockdown in tamil nadu
മുഖ്യമന്ത്രി സ്റ്റാലിൻ


Also Read : സംസ്ഥാനത്ത് ലോക്ക് ഡൗൺ ആരംഭിച്ചു; ആര്‍ക്കൊക്കെ പുറത്തിറങ്ങാം, എന്തൊക്കെ പ്രവര്‍ത്തിക്കും; അറിയേണ്ടവ?

സംസ്ഥാനത്ത് ഏറ്റവുമധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 26,465 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ നഗരത്തിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇന്നലെ മാത്രം 6,738 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള 12 സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. ഇന്നലെയാണ് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ലോക് ഡൗൺ ഏര്‍പ്പെടുത്തിയത്.

Also Read : ലോക്ഡൗണ്‍ കാലത്ത് ആശ്വാസമായി ഇ സഞ്ജീവനി; ഇ സഞ്ജീവനി കൊവിഡ് ഒപി ഇനി 24 മണിക്കൂറും

ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ ലോക് ഡൗൺ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ചതിനു പുറമേ വെള്ളിയാഴ്ച ജില്ലാ കളക്ടർമാരുമായി നടത്തിയ അവലോകന യോഗത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്