ആപ്പ്ജില്ല

പ്രതിഷേധം ശക്തമായി; പിഎഫ് ഭേദഗതി കേന്ദ്രം റദ്ദാക്കി

പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു തുക പിൻവലിക്കാനുള്ള നിയന്ത്രണങ്ങള്‍ പൂര്‍‍ണമായും കേന്ദ്രസര്‍ക്കാര്‍

TNN 19 Apr 2016, 11:12 pm
ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു തുക പിൻവലിക്കാനുള്ള നിയന്ത്രണങ്ങള്‍ പൂര്‍‍ണമായും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ബംഗളരുവിലെ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി. തൊഴിലാളികള്‍ക്ക് പിഎഫ് ഇനത്തില്‍ തൊഴില്‍ ദാതാവു നല്‍കേണ്ട തുക, വിരമിക്കല്‍ പ്രായത്തില്‍ മാത്രമേ വിതരണം ചെയ്യാവൂ എന്നതായിരുന്നു വിവാദമായ ഭേദഗതി.
Samayam Malayalam after protests government withdraws new provident fund rules
പ്രതിഷേധം ശക്തമായി; പിഎഫ് ഭേദഗതി കേന്ദ്രം റദ്ദാക്കി


പുതിയ ഭേദഗതികളിൽ പ്രതിഷേധിച്ച് ബംഗളരു വസ്ത്ര നിർമ്മാണ മേഖലയിൽ ന‌ടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. വസ്ത്രനിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍‍ ഇന്നലെ മുതലാണ് തെരുവിലിറങ്ങിയത്. മൈസൂർ, ബന്നെഘാട്ടർ റോഡ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.

ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ച തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ പ്രതിഷേധക്കാരുടെ ആക്രമണത്തിലുണ്ടായി. കല്ലേറിലും സംഘര്‍ഷത്തിലും നിരവധി പോലീസുകാര്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും പരുക്കേറ്റു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്