Please enable javascript.റെയില്‍വേയുടെ വികസന പദ്ധതികൾ സംസ്ഥാനങ്ങൾക്ക് നിര്‍ണയിക്കാം - Ahead of Budget, railway finances way short of Prabhu's promise - Samayam Malayalam

റെയില്‍വേയുടെ വികസന പദ്ധതികൾ സംസ്ഥാനങ്ങൾക്ക് നിര്‍ണയിക്കാം

TNN 8 Feb 2016, 4:41 pm
Subscribe

റെയില്‍വേയുടെ വികസന പദ്ധതികള്‍ ഇനി സംസ്ഥാനങ്ങള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേയുടെ പുതിയ പദ്ധതിയായ ''ടേക്ക് എവെ ബഡ് റോള്‍'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ahead of budget railway finances way short of prabhus promise
റെയില്‍വേയുടെ വികസന പദ്ധതികൾ സംസ്ഥാനങ്ങൾക്ക് നിര്‍ണയിക്കാം
റെയില്‍വേയുടെ വികസന പദ്ധതികള്‍ ഇനി സംസ്ഥാനങ്ങള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേയുടെ പുതിയ പദ്ധതിയായ ''ടേക്ക് എവെ ബഡ് റോള്‍'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസന കരാര്‍ പദ്ധതികളിലൂടെ റെയില്‍വേ വികസനം അവര്‍ക്ക് തന്നെ നിര്‍ണയിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. വികസനത്തിലെ അസുന്തിലാതാവസ്ഥ പരിഹരിക്കാനും കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനും ഇത് സഹായിക്കും.കേരളവും തമിഴ്നാടും റെയില്‍വേയുമായി പങ്കാളിത്ത വികസന കരാറില്‍ ഒപ്പിട്ടു.അടിസ്ഥാനസൗകര്യവികസനത്തിനായി ഒന്നരലക്ഷം കോടിരൂപയാണ് റെയില്‍വേക്ക് ആവശ്യം. യാത്രക്കാരുടെ സൗകര്യവികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, ചെന്നൈ,ബംഗളുരു റെയില്‍വേ സ്റ്റേഷനുകളിലാണ് ടേയ്ക്ക് എവേ ബഡ് റോള്‍ വിതരണം ആരംഭിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കിടക്കവിരികളും തലയിണകളുംഅടങ്ങിയ കിറ്റും ഓര്‍ഡര്‍ ചെയ്യുന്നതാണ് സംവിധാനം.ഉപയോഗത്തിന് ശേഷം ഇത് യാത്രക്കാര്‍ക്ക് സ്വന്തമാക്കാം. രണ്ട് കിടക്കകളും ഒരു തലയിണയുമുളള കിറ്റിന് 140 രൂപയും കമ്ബളിയും കിടക്കവിരിയുമുളള കിറ്റിന് 110 രൂപയുമാണ് വില.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ