ആപ്പ്ജില്ല

ഡി.എം.കെ എം.പിയെ തല്ലിയ എം.പിക്കെതിരെ പീഡനകേസ്

ശശികലയും ഭർത്താവും മകനും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്ന് കാണിച്ച് വീട്ടിലെ ജോലിക്കാരായ രണ്ടു സ്ത്രീകളാണ് തൂത്തുക്കുടി പോലീസിൽ പരാതി നൽകിയത്.

TNN 11 Aug 2016, 9:50 am
ചെന്നൈ: ഡി.എം.കെ എം.പി ട്രിച്ചി ശിവയെ എയര്‍പ്പോര്‍ട്ടില്‍ വെച്ച് തല്ലിയതിനു അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിക്കും കുടുംബത്തിനും എതിരെ ലൈംഗിക പീഡന കേസ്. ശശികലയും ഭർത്താവും മകനും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്ന് കാണിച്ച് വീട്ടിലെ ജോലിക്കാരായ രണ്ടു സ്ത്രീകളാണ് തൂത്തുക്കുടി പോലീസിൽ പരാതി നൽകിയത്.
Samayam Malayalam aidmk mp sasikala pushpa charged for sexual abuse
ഡി.എം.കെ എം.പിയെ തല്ലിയ എം.പിക്കെതിരെ പീഡനകേസ്


ശശികല പുഷ്പ എം.പി തങ്ങളെ മർദ്ദിച്ചിട്ടുണ്ടെന്നും, അവരുടെ ഭത്താവ് മദ്യപിച്ചെത്തി മർദ്ദിക്കുകയും തങ്ങളുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തെന്നും ഇവർ പരാതിയിൽ പറയുന്നു. പുറത്തു പരാതിപ്പെട്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പോലീസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്