ആപ്പ്ജില്ല

ബോംബ് ഭീഷണി; മുംബൈ-ന്യൂവാർക്ക് വിമാനം ലണ്ടനിൽ ഇറക്കി

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ട്വീറ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനങ്ങളെ അയച്ചതായി റിപ്പോർട്ടുണ്ട്.

Samayam Malayalam 27 Jun 2019, 4:58 pm
ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ ന്യൂവാർക്ക് എയർ ഇന്ത്യാ വിമാനം അടിയന്തിരമായി ലണ്ടനിൽ ഇറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ട്വീറ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഇന്ത്യയുടെ ബോയിങ് 777 മുംബൈ ന്യൂവാർക്ക് വിമാനമാണ് ഭീഷണിയെത്തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ഇറക്കിയത്.
Samayam Malayalam air india



ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം ലണ്ടിൻ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നര മണിക്കൂർ വൈകി പുലർച്ചെ 4.50നാണ് വിമാനം മുംബൈയിൽനിന്നും പറന്നുയർന്നത്. യുകെ വ്യോമ പരിധിയിൽ പറക്കുമ്പോൾ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചിരുന്നു.


വഴിതിരിച്ചുവിടപ്പെട്ട വിമാനം സ്റ്റാൻസ്റ്റെഡിൽ ഇറക്കുകയായിരുന്നു. വിമാനത്തിന് അകമ്പടിയായി ബ്രിട്ടൻ ടൈഫൂൺ യുദ്ധവിമാനങ്ങൾ അയച്ചതായി റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്