ആപ്പ്ജില്ല

യാത്രക്കാരൻ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചു; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഇറ്റലിയിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ടര മണിക്കൂര്‍ വൈകി

Samayam Malayalam 4 Aug 2018, 2:03 pm
ന്യൂഡൽഹി: ബലം പ്രയോഗിച്ച് യാത്രക്കാരൻ വിമാനത്തിന്‍റെ കോക്ക്പിറ്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഇറ്റലിയിലെ മിലനിൽ തിരിച്ചിറക്കി. ഓഗസ്റ്റ് രണ്ടിനാണ് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട വിമാനം മിലനിൽ തിരിച്ചിറക്കിയത്. യാത്രക്കാരനെ പോലീസിന് കൈമാറിയ ശേഷം വിമാനം ഡൽഹിയ്ക്ക് പുറപ്പെട്ടു.
Samayam Malayalam air india


ഇന്ത്യക്കാരനായ ഗുര്‍പ്രീത് സിങ് എന്നയാളാണ് ബലം പ്രയോഗിച്ച് കോക്ക്പിറ്റിനുള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ചത്. വിമാനത്താവളത്തിലെത്തിയ ഉടനെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറോളം പറന്ന ശേഷമാണ് തിരിച്ചിറക്കിയത്.

വിമാനത്തിൽ 250 യാത്രക്കാരുണ്ടായിരുന്നു. വിശദമായ പരിശോധനകള്‍ക്കുശേഷം സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തി വീണ്ടും പുറപ്പെടുമ്പോള്‍ വിമാനം രണ്ടരമണിക്കൂറിലധികം വൈകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്