ആപ്പ്ജില്ല

എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നു; ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ്

വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. നിലവിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഷെഡ്യൂളുകൾ മാത്രമാണ് തയ്യാറായിരിക്കുന്നത്.

Samayam Malayalam 13 May 2020, 3:06 pm
ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. മേയ് 19 മുതൽ സർവീസുകൾ നടത്താനാണ് തീരുമാനം.
Samayam Malayalam New Project (14)
എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു


Also Read: വിമാന സർവീസ് ഉടൻ പുനരാരംഭിക്കുമോ?;

ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ നടത്തുക. കൊവിഡ് കേസുകൾ വർധിക്കുന്ന ചെന്നൈയിൽ നിന്ന് മേയ് 19ന് കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകും. ബുക്കിങ് നടത്തിട്ടില്ലെങ്കിൽ യാത്രക്കാർ വേറെ പണം നൽകണം.

ഡൽഹിയിൽ നിന്ന് 173 വിമാനങ്ങൾ സർവീസ് നടത്തുമ്പോൾ മുംബൈ 40, ഹൈദരാബാദ് 25, കൊച്ചി 12 എന്നിങ്ങനെയാകും സർവീസുകളുടെ എണ്ണം. ഡൽഹിയിൽ നിന്നും ജയ്‌പുർ, ബംഗളൂരു, ഹൈദരാബാദ്, അമൃത്സർ, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് ഉണ്ടാകും.

മുംബൈയിൽ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും. ഹൈദരാബാദിൽ നിന്ന് മുംബൈ, ഡൽഹി എന്നിവടങ്ങളിലേക്ക് തിരിച്ചും സർവീസ് ഉണ്ടാകും. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബെംഗളൂരുവിന് വിമാനങ്ങളും ഭുവനേശ്വറിൽ നിന്ന് ഇൻകമിംഗ് ഫ്ലൈറ്റും ഉണ്ടായിരിക്കും.

Also Read: എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷാ മെയ് 26 മുതല്‍

ഇത് സംബന്ധിച്ച കൂടുതൽ തീരുമാനം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകും. തുടർന്നാകും വിമാനങ്ങളുടെ സമയക്രമങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുക. നിലവിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഷെഡ്യൂളുകൾ മാത്രമാണ് തയ്യാറായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്