ആപ്പ്ജില്ല

എസ്‍പി ദേശീയ് അധ്യക്ഷ സ്ഥാനത്ത് വീണ്ടും അഖിലേഷ് യാദവ്

വരുന്ന അഞ്ച് വർഷത്തേക്ക് സമാജ് വാദി പാർട്ടിയുടെ ദേശീയ പ്രസിഡൻറായി അഖിലേഷ് യാദവിനെ തെരഞ്ഞെടുത്തു

TNN 5 Oct 2017, 11:20 am
ന്യൂഡൽഹി: വരുന്ന അഞ്ച് വർഷത്തേക്ക് സമാജ് വാദി പാർട്ടിയുടെ ദേശീയ പ്രസിഡൻറായി അഖിലേഷ് യാദവിനെ തെരഞ്ഞെടുത്തു. ആഗ്രയിൽ നടന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും അഖിലേഷ് പാർട്ടിയെ നയിക്കും.
Samayam Malayalam akhilesh yadav re elected as sp national president
എസ്‍പി ദേശീയ് അധ്യക്ഷ സ്ഥാനത്ത് വീണ്ടും അഖിലേഷ് യാദവ്


നേരത്തെ പാർട്ടിയിലുണ്ടായ പടലപിണക്കങ്ങളുടെ ഭാഗമായി അഖിലേഷിനെ പാർട്ടി അഖിലേന്ത്യാ നേതൃത്വ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അച്ഛൻ മുലായം സിങ് യാദവും അമ്മാവൻ ശിവ്‍പാൽ യാദവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പാർട്ടിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പാർട്ടി അണികളിലെ പ്രബല വിഭാഗം അഖിലേഷിനൊപ്പം നിൽക്കുകയായിരുന്നു.

Akhilesh Yadav re-elected as SP National president

Former Uttar Pradesh chief minister Akhilesh Yadav re-elected as Samajwadi Party national president for next five years.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്