ആപ്പ്ജില്ല

കേരള തീരത്ത് കടൽഭിത്തി കെട്ടണം; ലോക്സഭയിലെ കന്നി പ്രസംഗത്തിൽ എ എം ആരിഫ് എം പി

കേന്ദ്രസർക്കാരിന്റെ സഹായമില്ലാതെ കേരളാ തീരദേശത്ത് കടൽ ഭിത്തി നിർമ്മിക്കുക സാധ്യമല്ല. അതിനാൽ വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കണമെന്നാണ് ആരിഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

Samayam Malayalam 27 Jun 2019, 9:23 pm
ന്യൂഡൽഹി: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എം പി എഎം ആരിഫ് ലോക്സഭയിൽ. തീരദേശവാസികൾ പൂർണ്ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതിനാൽ കടൽഭിത്തി നിർമ്മിക്കുന്നത് അനിവാര്യമാണെന്നും ആരിഫ് പറഞ്ഞു.
Samayam Malayalam am ariff


കടൽ ക്ഷോഭം മൂലം തീരദേശ വാസികൾ ദുരിതം അനുഭവിക്കുകയാണ്. കേരള സർക്കാർ തീരദേശ വാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശാശ്വത പരിഹാരമല്ലെന്നും അതിനാൽ കടൽഭിത്തി നിർമ്മിക്കുന്നത് അനിവാര്യമാണെന്നും ആരിഫ് വ്യക്തമാക്കി.

തന്റെ മണ്ഡലമായ ആലപ്പുഴയിൽ കടൽഭിത്തി നിർമ്മിക്കേണ്ടതുണ്ട്. അത് കേന്ദ്രഫണ്ടിലൂടെ മാത്രമേ ചെയ്യാൻ സാധിക്കൂ. അതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ലോക് സഭയിലെ പ്രസംഗവേളയിൽ എ എം ആരിഫ് പറഞ്ഞു. ഇതു കൂടാതെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആരിഫ് പറഞ്ഞു.

ലോക്സഭയിൽ സിപിഎമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് എ എം ആരിഫിനെയാണ്. മൂന്ന് എംപിമാരുള്ള സിപിഎമ്മിന്റെ കേരളത്തിൽനിന്നുള്ള എംപിയാണ് ആരിഫ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്