ആപ്പ്ജില്ല

'അലിഗഢ് സ‍വ്വകലാശാലയിലെ വിമാനം OLXൽ വിൽപ്പനയ്ക്ക്'

ഒമ്പത് കോടി രൂപയ്ക്കാണ് വിമാനം വിൽപ്പനയ്ക്കുവെച്ചത്. സംഭവവുമായി സർവ്വകലാശാലയ്ക്ക് ബന്ധമില്ലെന്ന് അധികൃതർ പറഞ്ഞു.

Samayam Malayalam 4 Aug 2020, 11:40 am
അലിഗഢ്: അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ സ്ഥാപിച്ച ഇന്ത്യൻ എയർ ഫോഴ്സിന്റെ വിമാനം ഒഎൽഎക്സിൽ വിൽപ്പനയ്ക്ക്. ഒമ്പത് കോടി രൂപയ്ക്കാണ് വിൽപ്പനയ്ക്കു വെച്ചിരിക്കുന്നത്. സർവ്വകലാശാലയ്ക്ക് ഇതുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാമ്പസിനെ താറടിച്ചു കാണിക്കുന്നതിന് ആരോ ഒപ്പിച്ച പണിയാണിതെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam അലിഗഢ് മുസ്ലിം സർവ്വകലാശാല


Also Read: മണിക്കൂറുകളോളം നിലയ്ക്കാത്ത മഴ; മുംബൈയിൽ വെള്ളപ്പൊക്കം


"വിമാനം വിൽപ്പനയ്ക്കു വെച്ച സംഭവവുമായി തങ്ങൾക്ക് ബന്ധമില്ല. സർവ്വകലാശാലയുടെ കീഴിലുള്ള ഒരു വസ്തുവും ലേലത്തിൽ വെച്ചിട്ടില്ല. സർവ്വകലാശാലയെ താറടിച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്." സർവ്വകലാശാലയുടെ പ്രോക്ടറായ മുഹമ്മദ് വസിം അലി പറഞ്ഞു.

Also Read: കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ്; ത്രിപുര മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ

ആഗസ്റ്റ് മൂന്നിനാണ് സർവ്വകലാശാലയിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ എയർഫോഴ്സ് വിമാനം 999,99,999 രൂപയ്ക്ക് വിൽപ്പനയ്ക്കുവെച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് പോലസ്റ്റ് ഒൽഎക്സിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്