ആപ്പ്ജില്ല

കൊവിഡ് വാക്സിന് ഉടന്‍ അനുമതി; രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 ന് കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍

രാജ്യവ്യാപകമായി നടത്തുന്ന ഡ്രൈ റണ്ണില്‍ പുതുവര്‍ഷത്തില്‍ ഒരു വാക്‌സിന്‍ പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ്.

Samayam Malayalam 31 Dec 2020, 4:01 pm
ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 ശനിയാഴ്ച കൊവിഡ് വാക്‌സിനുള്ള ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഉന്നതതലയോഗം ചേര്‍ന്നിരുന്നതിന് പിന്നാലെയാണ് ഈ തീരുമാനം. ആദ്യ ഡ്രൈ റണ്‍ ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളിലായാണ് നടന്നത്.
Samayam Malayalam Covid Vaccine India
പ്രതീകാത്മക ചിത്രം



Also Read: പേനയോ പെന്‍സിലോ കൈമാറാന്‍ പാടില്ല; വിദ്യാലയത്തിലെത്തുന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ഥ വാക്‌സിനേഷന്‍ ഡ്രൈവിന് മുന്നോടിയായി പ്രക്രിയ പരിശോധിക്കുന്നതിനും സാധ്യമായ വിടവുകള്‍ വെളിപ്പെടുത്തുന്നതിനുമാണ് ഡമ്മി കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്നത്.

Also Read: 'കേന്ദ്ര കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നു'; പ്രമേയത്തെ അനുകൂലിക്കുന്നെന്ന് ഒ രാജഗോപാല്‍

ഇതോടെ കൊവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി. മുമ്പ്, നാല് സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.

രാജ്യവ്യാപകമായി നടത്തുന്ന ഡ്രൈ റണ്ണില്‍ പുതുവര്‍ഷത്തില്‍ ഒരു വാക്‌സിന്‍ പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ്. നാളെ നടക്കാനിരിക്കുന്ന അടിയന്തിര ഉപയോഗ വാക്‌സിന്റെ അംഗീകാരത്തെ കുറിച്ചുള്ള വിദഗ്ധ പാനലിന്റെ നിര്‍ണായക യോഗത്തിന് മുമ്പാണ് ഈ ഉറപ്പ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ പാനല്‍ പരിശോധിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്