ആപ്പ്ജില്ല

ബിജെപിക്കെതിരെ കോൺഗ്രസുമായി സഖ്യം ചേർന്നിട്ട് കാര്യമില്ല: പിണറായി

കൂടിക്കാഴ്ചക്കിടയിൽ ധാരാളം വിഷയങ്ങൾ ചർച്ചയായെന്നും കെജ്രിവാൾ സൂചിപ്പിച്ചു

TNN 19 Apr 2017, 9:34 am
ന്യൂഡൽഹി: ബിജെപിയെയും ആർഎസ്എസ് ശക്തികളെയും നേരിടാൻ കോൺഗ്രസുമായി സഖ്യം ചേരുന്നതിൽ അർത്ഥമില്ലെന്ന് പിണറായി വിജയൻ. എന്നാൽ ബിജെപി സംഘപരിവാർ ശക്തികൾക്കെതിരെ ഒന്നിച്ച് നിൽക്കാൻ സിപിഎമ്മിനും എഎപിക്കും സാധിക്കുമെന്നും പിണറായി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്‌ച നടത്തി നടത്തിയ ശേഷം ഇരു നേതാക്കളും ഒന്നിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Samayam Malayalam alliance with congress will not be meaningful against bjp pinarayi
ബിജെപിക്കെതിരെ കോൺഗ്രസുമായി സഖ്യം ചേർന്നിട്ട് കാര്യമില്ല: പിണറായി


കെജ്രിവാളുമായി നടത്തിയത് സൗഹൃദ സന്ദർശനം മാത്രമാണെന്ന് പിണറായി പ്രതികരിച്ചു. ഇപ്പോൾ തുടങ്ങി വെച്ച ഊഷ്‌മളമായ ബന്ധം ഇനിയും തുടരാൻ സാധിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. കൂടിക്കാഴ്ചക്കിടയിൽ ധാരാളം വിഷയങ്ങൾ ചർച്ചയായെന്നും കെജ്രിവാൾ സൂചിപ്പിച്ചു. മതനിരപേക്ഷ ശക്തികൾ ബിജെപിക്കെതിരെ ഒന്നിക്കണമെന്നും അക്കാര്യത്തിൽ എഎപിയുമായി ഒന്നിക്കാൻ കഴിയുമെന്നും പിണറായി പ്രത്യാശ പ്രകടിപ്പിച്ചു. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു.

Alliance with congress will not be meaningful against BJP: Pinarayi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്