ആപ്പ്ജില്ല

നിർഭയ കേസ്: സുപ്രീംകോടതിയിൽ അപ്രതീക്ഷിത നീക്കം; മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അമിക്കസ് ക്യുറി പിന്മാറി

Samayam Malayalam 17 Feb 2020, 4:09 pm
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതി മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അമിക്കസ് ക്യൂറി പിന്മാറി. കേസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ തുടർന്നും നിയമസഹായം നൽകാൻ മുകേഷ് സിങ് ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇതിനാൽ തന്നെ ഒഴിവാക്കണമെന്നുമുള്ള അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Samayam Malayalam New Project (16)
അമിക്കസ് ക്യൂറി പിന്മാറി


അമിക്കസ് ക്യൂറി പിന്മാറിയതോടെ കേസിലെ മറ്റൊരു പ്രതിയായ പവൻ ഗുപ്‌തയുടെ അഭിഭാഷകനായ രവി ഖാസിയെ മുകേഷ് സിങിനായി നിയോഗിച്ചു.


നിർഭയ കേസിലെ നാല് പ്രതികൾക്കും പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയിൽ അപ്രതീക്ഷിത നീക്കങ്ങൾ സംഭവിച്ചത്. രാഷ്‌ട്രപതിക്ക് മുൻപിലോ സുപ്രീംകോടതിയുടെ പക്കലോ പ്രതികൾ സമർപ്പിച്ച ഹർജികൾ ഒന്നും അവശേഷിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്