ആപ്പ്ജില്ല

രാജ്യസഭയിൽ ബഹളം; ഇന്ന് മൂന്നാമത്തെ കർഷക ബിൽ പാസാക്കാൻ കേന്ദ്രം

പാര്‍ലമെന്‍റിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എട്ട് രാജ്യസഭാംഗളുടെ സസ്പെൻഷനു പിന്നാലെയാണ് മൂന്നാമത്തെ ബിൽ വോട്ടിനിടുന്നത്.

Samayam Malayalam 21 Sept 2020, 12:43 pm
ന്യൂഡൽഹി: എട്ട് എംപിമാരുടെ സസ്പെഷൻഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു ശേഷം മൂന്നാമത്തെ കാര്‍ഷിക ബില്ലും രാജ്യസഭയിൽ പാസാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മൂന്നാമത്തെ കാര്‍ഷിക ബിൽ സഭയിൽ വോട്ടിനിടുന്നത്.
Samayam Malayalam Rajya-Sabha-NEws0
മൂന്നാമത്തെ കാർഷിക ബിൽ ഇന്നു സഭയിൽ


മിനിമം താങ്ങുവില സമ്പ്രദായത്തിനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ നീക്കം തിരിച്ചടിയാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോിക്കുന്നത്. ഞായറാഴ്ച ചരിത്രത്തിൽ ആദ്യമായി പാര്‍ലമെന്‍റ് സമ്മേളനം ചേര്‍ന്നപ്പോള്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ബഹളത്തിനിടെയായിരുന്നു ബിൽ പാസായത്. ബില്ലുകല്‍ പാസാക്കുന്നതിൽ രാജ്യസഭാ ഉപാധ്യക്ഷൻ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷ എംപിമാര‍് ആരോപിച്ചെങ്കിലും അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ബില്ലും വോട്ടിനിടുന്നത്.

Also Read: രാജ്യസഭയില്‍ 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; പുറത്തായവരില്‍ മലയാളി എംപിമാരും

അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനൻസ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയിൽ പരിഗണിക്കുന്നത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിട്ടുള്ളതിനാൽ രാജ്യസഭയിൽ കൂടി പാസാകുന്നതോടെ ബിൽ നിയമമാകുന്നതിനു മുന്നോടിയായി പാര്‍ലമെന്‍റിന് സമര്‍പ്പിക്കും.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ ചരിത്രപരമായ നിമിഷമാണ് ഇതെന്നായിരുന്നു രാജ്യസഭയിൽ ബില്ലുകള്‍ പാസായതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ ബില്ലുകള്‍ കാര്‍ഷികമേഖലയിൽ സമൂലപരിവര്‍ത്തനത്തിന് ഇടയാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ അഭ്യൂഹങ്ങള്‍ പരത്തി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കി.

Also Read: 'വായുവിലൂടെ കൊവിഡ് പടരുന്നു'; യുഎസിൽ രണ്ട് ലക്ഷത്തോടടുത്ത് മരണ സംഖ്യ

എന്നാൽ ബിൽ പാസായ ഇന്നലെ "ജനാധിപത്യത്തിലെ കറുത്ത ദിവസമാണെന്നും" ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള "മരണവാറണ്ട്" ആണെന്നുമാണ് കോൺഗ്രസിൻ്റെ ആരോപണം. "അവര്‍ ചതിച്ചു. പാര്‍ലമെന്‍റിലെ എല്ലാ നിയമങ്ങളും ലംഘിച്ചു. ഇതൊരു ചരിത്രപരമായ ദിവസമാണ്, ആ വാക്കിൻ്റെ ഏറ്റവും മോശമായ അര്‍ഥത്തിൽ. രാജ്യം കാണാതിരിക്കാനായി അവര്‍ രാജ്യസഭാ ടിവി സംപ്രേഷണം നിര്‍ത്തിവെച്ചു. വെറുതെ പ്രചാരണം നടത്തണ്ട, ഞങ്ങളുടെ കൈയിൽ തെളിവുണ്ട്." എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ പിന്നീട് ട്വീറ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്