ആപ്പ്ജില്ല

നേപ്പാളിലെ ഏഴു ജില്ലകളിൽ ചൈനീസ് കടന്നുകയറ്റം: കമ്മ്യൂണിസ്റ്റ് സര്‍ക്കാർ അനങ്ങുന്നില്ലെന്ന് ഇൻ്റലജിൻസ് മുന്നറിയിപ്പ്

നേപ്പാളിലെ ഏഴ് അതിര്‍ത്തി ജില്ലകളിൽ വൻതോതിൽ ചൈന കയ്യേറ്റം നടത്തിയിട്ടുണ്ടെന്നും എന്നാൽ നേപ്പാളിലെ സര്‍ക്കാര്‍ ഇത് ഗൗനിക്കുന്നില്ലെന്നുമാണ് ഇന്ത്യൻ ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Samayam Malayalam 25 Oct 2020, 1:50 pm
ന്യൂഡൽഹി: നേപ്പാൾ അതിര്‍ത്തിയിൽ ചൈന വൻതോതിൽ കടന്നുകയറ്റം നടത്തിയതായി ഇന്ത്യൻ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. നേപ്പാളിലെ ഏഴ് അതിര്‍ത്തി ജില്ലകളിലായി വൻതോതിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും നിരവധി പ്രദേശങ്ങളിൽ കയ്യേറ്റം തുടരുകയാണെന്നുമാണ് മുന്നറിയിപ്പ്.
Samayam Malayalam l
നേപ്പാളിലെ ഏഴു ജില്ലകളിൽ കടന്നുകയറ്റമെന്ന് റിപ്പോർട്ട് Photo: The Times of India/file


യഥാര്‍ഥ പ്രതിസന്ധി ഏറെ വലുതായിരിക്കാമെന്നും എന്നാൽ നേപ്പാള്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ മൂടിവെക്കുകയാണെന്നും ഇൻ്റലിജൻസ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. "യഥാര്‍ഥ ചിത്രം ഏറെ മോശമായിരിക്കാം. കാരണം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടന്നുകയറ്റ നയം മൂടിവെക്കുകയാണ്." ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ചൈനയില്‍ നിന്ന് 'യെല്ലോ ഡെസ്റ്റ്'; കൊറോണവൈറസ് പരത്തും, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ

ചൈനയുടെ കടന്നുകയറ്റശ്രമങ്ങള്‍ സംബന്ധിച്ച് നേപ്പാളിലെ സര്‍വേ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇത് നിഷേധിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഡോലാഖാ, ഗോര്‍ഖാ, ദാര്‍ച്ചുള, ഹുംല, സിന്ധുപാൽചൗക്ക്, റസുവാ തുടങ്ങിയ ജില്ലകളിലെല്ലാം ചൈനയുടെ കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദോലാഖാ ജില്ലയിൽ ചൈന അന്താരാഷ്ട്ര അതിര്‍ത്തിിയൽ നിന്ന് ഒന്നര കിലോമീറ്ററോളം കടന്നുകയറിയിട്ടുണ്ട്. കോര്‍ലാങ് പ്രദേശത്ത് പില്ലര്‍ നമ്പര്‍ 57ലാണ് കടന്നുകയറ്റം. കൂടാതെ ഗോര്‍ഖയിലെ 35, 37, 38 നമ്പറുകളിലുള്ള പില്ലറുകളും സോലുഖുംബുവിലെ 62-ാം പില്ലറും ചൈന മാറ്റി സ്ഥാപിച്ചതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ മൂന്നു പില്ലറുകളും മുൻപ് ടോം നദിയ്ക്ക് സമീപത്ത് റുയി ഗ്രാമത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

Also Read: 'ശ്രീ വിനു വി ജോൺ', എന്നെക്കുറിച്ചുള്ള ആ വാ‍ര്‍ത്ത 'ഫാക്ച്വലി കറക്ട്' ആയിരുന്നോ? കെ ആര്‍ മീര

നേപ്പാളിൻ്റെ ഔദ്യോഗിക മാപ്പ് പ്രകാരം ഈ ഗ്രാമം നേപ്പാളിൻ്റേതാണ്. ഈ ഗ്രാമത്തിലുള്ളവര്‍ നികുതി അടയ്ക്കുന്നത് നേപ്പാളിനാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ 2017ൽ തന്നെ ഈ ഗ്രാമം പിടിച്ചെടുത്ത ചൈനീസ് സൈന്യം ചൈനയുടെ കീഴിലുള്ള ടിബറ്റ് സ്വയംഭരണ പ്രവിശ്യയുടെ ഭാഗമാക്കിയിട്ടുണ്ട്. നേപ്പാളിലെ നാല് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ വൻതോതിൽ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുൻപ് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയവും രംഗത്തെത്തിയിരുന്നു. നദികളുടെ ക്യാച്ച്മെൻ്റ് പ്രദേശങ്ങളാണ് പ്രധാനമായും ചൈന നിയന്ത്രണത്തിലാക്കിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്